സാമൂഹ്യ രാഷ്ടീയ വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയുന്ന നടനാണ് അപ്പാനി ശരത്. താരം തന്റെ ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് ചർച്ചയാവുന്നു.
അപ്പാനി ശരത് എഴുതിയ രാഷ്ട്രീയ വിമർശനം വായിക്കാം ,
ഫാസിസം (Fascism) എന്നത് തീവ്രദേശീയത, കടുത്ത ഏകാധിപത്യം, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കൽ, എതിർപ്പുകളെ അടിച്ചമർത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.”
പട്ടാള അട്ടിമറികളിലൂടെ അധികാരത്തിൽ ഏറിയതും ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയതുമായ ലോകത്തെ പല ഭരണകൂടങ്ങളും കാലം കടന്നുപോകുമ്പോൾ ഫാസിസ്റ്റുകളായി മാറിയതായാണ് ചരിത്രം. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 21-കാരി യുവതി വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. ......
കൊച്ചി: സ്വരക്കൂട്ട് റേഡിയോ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാട്ടോരം’ മ്യൂസിക് നൈറ്റ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അരങ്ങേറി. ഗൃഹാതുരത്വം ഉണർത്തുന്ന ഈണങ്ങളും വേറിട്ട അവതരണ ശൈലിയും കൊണ്ട് കാണികളുടെ മനസ്സ് കവർന്ന ‘പാട്ടോരം’ കൊച്ചിക്ക് തികച്ചും വ്യത്യസ്തമായൊരു ഗാനസന്ധ്യയാണ് സമ്മാനിച്ചത്.
ഇരുപത് ജനപ്രിയ ഗായകരും ഇരുപത് അവതാരകരും ഒരുമിച്ച് അണിനിരന്നു എന്നതായിരുന്നു ഈ സംഗീതവിരുന്നിൻ്റെ പ്രധാന ആകർഷണം. ......
25,000 രൂപയിൽ പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിക്കുന്നു
കൊച്ചി : രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, തങ്ങളുടെ രണ്ടാമത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് വാഹനമായ സിറോസ് ഇവിയെ ഇന്ന് അനാച്ഛാദനം ചെയ്തു, കൂടാതെ കിയ ഇന്ത്യ വെബ്സൈറ്റ് (kia.com) വഴിയും രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴിയും 25,000 രൂപയ്ക്ക് പ്രീ-ബുക്കിംഗും ആരംഭിച്ചു. EV സ്വീകരിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനായി നിർമ്മിച്ച ഉടമസ്ഥാവകാശ പാക്കേജിനൊപ്പം 526 കിലോമീറ്റർ ARAI- സാക്ഷ്യപ്പെടുത്തിയ ശ്രേണിയെ സിറോസ് EV ജോടിയാക്കുന്നു - ലൈഫ് ടൈം* ഹൈ വോൾട്ടേജ് ബാറ്ററി വാറന്റി, ഉറപ്പായ ബൈബാക്ക് പ്രോഗ്രാം, ഫ്ലെക്സിബിൾ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ധനസഹായം.
ഇന്ത്യയിലെ EV വാങ്ങുന്നവർ ഏക പ്രതീക്ഷയായി പരിധിക്കപ്പുറത്തേക്ക് മാറിയിരിക്കുന്നു. ......
കാക്കനാട്: കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ (എ.ഐ.യു) ദേശീയ സമ്മേളനം കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളേജില്‍ നടന്നു. എ.ഐ.യുവില്‍ അംഗങ്ങളായ സ്വയംഭരണ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ പ്രഥമ സമ്മേളനം എ.ഐ.യു പ്രസിഡന്റും ഛത്രപതി ഷാഹു ജി മഹാരാജ് സര്‍വകലാശാല വൈസ് ചാന്‍സലറുമായ പ്രൊഫ. ......
കൊച്ചി : നിരൂപക പ്രശംസ പിടിച്ചു പറ്റിയ ദി മലബാർ ടെയിൽ സ് 22 മുതൽ വേവ്സ് ഒ ടി ടി യിൽ സൗജന്യമായി കാണാം.
കേന്ദ്ര സർക്കാരിന്റെ കീഴിലുളള പ്രസാർ ഭാരതിയുടെ സൗജന്യ ഒ ടി ടി പ്ലാറ്റ്ഫോമായ വേവ്സിലാണ് നാളെ മുതൽ ദി മലബാർ ടെയിൽസ് എന്ന ചിത്രത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ റിലീസ് ചെയ്യുന്നത്.
എം.പത്മകുമാർ ,ഷാജൂൺ കാര്യാൽ, ജോമോൻ എന്നീ സംവിധായകരുടെ സംവിധാന സഹായിയായി പ്രവർത്തിച്ച അനിൽ കുഞ്ഞപ്പൻ സംവിധാനം ചെയ്ത ചിത്രമാണ് മലബാർ ടെയിൽസ് .
അഞ്ച് വ്യത്യസ്ത കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥ പറയുന്ന ദി മലബാർ ടെയിൽസ് ചെമ്പ്, ബ്രേക്കപ്പ് , ശതാഭിഷേകം, പർദ്ദ, ബംഗ്ലാവ് എന്നീ അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. ചിത്രത്തിൽ ശിവരാജ് , അനിൽ ആന്റോ , പ്രദീപ് ബാലൻ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ , അൻവർ സാദിഖ്, വിജയൻ വി നായർ , പ്രണവ് മോഹൻ ,പ്രസീത വസു , ലത സതീഷ് , നവ്യ ബൈജു , സുമന ,അനുപ്രിയ എ.കെ, ആർദ്ര ദേവി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ അഷ്റഫ് പാലാഴി, ഗോകുൽ വിജി, അപ്പു, രാകേഷ് ചെല്ലയ്യ , ഷിമിൽ എന്നിവരാണ്.
ഗാനരചന സുമന ,നൗഷാദ് ഇബ്രാഹിം, അനുപ്രിയ എ കെ .
സംഗീതം ഫിഡൽ അശോക്, അമൽ ഇർഫാൻ . ......
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കുറ്റക്കാർക്ക് നിയമം അനുവദിക്കുന്ന ഏറ്റവും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനും ഇത്തരം ചോർച്ചകൾ ആവർത്തിക്കാതിരിക്കാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ദേശീയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ......
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പൊതുവേദിയിൽ ഭീഷണി മുഴക്കുകയും, വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ വിളാത്തികുളം ഡി.എം.കെ. എം.എൽ.എ. ......
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങള്‍ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങള്‍ ചർച്ച ചെയ്യപ്പെടുന്നില്ല. ......
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെങ്കിലും ജീവനക്കാരുടെയും പെൻഷൻകാരുടെയും പരാതികളും ആശങ്കകളും പരിഗണിച്ചാണ് ആശ്വാസ നടപടികളിലേക്ക് സർക്കാർ കടക്കാനൊരുങ്ങുന്നത്.
ജീവനക്കാർക്കും പെൻഷൻകാർക്കും ജനുവരിയിലെ ക്ഷാമബത്ത ആയ 2% ഡി.എ.യും തത്തുല്യമായ ഡി.ആറും ഓണത്തിന് ബോണസിനും ഉല്സവബത്തയ്ക്കും ഒപ്പം അനുവദിക്കുന്നതാണ് സർക്കാരിന്റെ പരിഗണനയില്‍.
ജനുവരി മുതല്‍ മുൻകാല പ്രാബല്യവും ഉണ്ടാവും. ഏഴുമാസത്തെ കുടിശിക പണമായി ഓണക്കാലത്ത് നല്‍കാനാണ് ശ്രമം. ......